പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

HIGHLIGHTS : Young man arrested for exposing himself to underage student

പന്തീരാങ്കാവില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. പുത്തൂര്‍ മഠം കുറ്റിയോഴത്തില്‍ വീട്ടില്‍ വിജേഷ് (33) നെയാണ് നല്ലളം പൊലീസ് പിടികൂടിയത്.

sameeksha

കുന്നത്തുപാലം ഒളവണ്ണ ജംക്ഷനില്‍ വച്ചാണ് പ്രതി പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന 17 വയസ്സുള്ള വിദ്യാര്‍ഥിനിക്കു നേരെ കുന്നത്തുപാലം ഒളവണ്ണ ഫാന്‍സി ഷോപ്പിനു മുന്‍പില്‍ വച്ചാണ് പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

പരാതി കിട്ടിയ നല്ലളം പൊലീസ് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!