HIGHLIGHTS : Holiday for liquor shops, fish and meat shops in Mahe today

മാഹി: മാഹി മുന്‍സിപ്പാലിറ്റി പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍, മത്സ്യ മാംസ കച്ചവട സ്ഥാപനങ്ങള്‍ എന്നിവര്‍ ഏപ്രില്‍ 10ന് തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് മുനിസിപ്പിലാറ്റി കമ്മീഷണര്‍ അറിയിച്ചു.
മഹാവീര്‍ ജിയത്തി ദിനം പ്രമാണിച്ചാണ് അവധി. മഹാവീറിന്റെ 2623-ാം ജന്മവാര്‍ഷികമാണ് 2025 ഏപ്രില്‍ 10ന് ആഘോഷിക്കുന്നത്. 599 ബി.സിയില്‍ കുണ്ടലഗ്രാമത്തിലാണ് മഹാവീര്‍ എന്നറിയപ്പെടുന്ന വര്‍ധമാന ജനിച്ചത്.
ജൈനമതത്തിന്റെ അടിസ്ഥാന തത്വങ്ങളായ അഹിംസ, സത്യസന്ധത, അപരിഗ്രഹ എന്നിവയ്ക്ക് രൂപം നല്‍കിയത് മഹാവീറാണ്. ജൈനമതത്തിലെ ഏറ്റവും മംഗളകരമായ മതപരമായ ഉത്സവങ്ങളിലൊന്നാണ് മഹാവീര ജയന്തി, ഭഗവാന്‍ മഹാവീരന്റെ ജനനത്തെ അനുസ്മരിക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു