നവവധുവിന് ക്രൂര മർദനം: യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ : നവവധുവിനെ ക്രൂരമായി മർദിച്ച യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.ആനമങ്ങാട് പരിയാപുരം സ്വദേശി പുത്തൻപീടികക്കൽ മുഹമ്മദ് ഷഹീനി (24)നെയാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ മാനത്ത് മംഗലം സ്വദേശിനിയെയാണ് ഇയാൾ ക്രൂരമായി മർദിച്ചത്. സെപ്തംബറിലാണ് ഇവരുടെ വിവാഹംകഴിഞ്ഞത്. ഒക്ടോബർ 27ന് ഷഹീനിന്റെ വീട്ടിൽവച്ച് യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഏറെ വൈകി വീട്ടിൽ എത്തുന്ന യുവാവിന് ഭക്ഷണം എടുത്തുവയ്ക്കാൻ താമസിച്ചതിനാണ് ചുവരിൽ തലയിടിപ്പിച്ചും മുഖത്തും കഴുത്തിലും അടിച്ചു ഇടിച്ചും പരിക്കേൽപ്പിച്ചത്. തുടർന്ന് വധു പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സ തേടി. വധുവിന്റെ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു.

പ്രതി ജിം ട്രെയിനർ കൂടിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ പി എസ് കൃഷ്ണദാസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എൻ പത്മിനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top