ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികർക്ക് പരിക്ക്

പന്തീരാങ്കാവ് : ദേശീയപാതയിൽ പന്തീരാങ്കാവിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. പെരുമണ്ണ സ്വദേശികളായ തെക്കേ പാടം മുഹമ്മദ് കുഞ്ഞി (70), ആലി (50) എന്നിവരെയാണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു.

ദേശീയപാത 66 വെങ്ങളം രാമനാട്ടുകര റീച്ചിൽ അറപ്പുഴ പാലം നോർത്തിൽ വെള്ളി രാത്രിയായിരുന്നു സംഭവം. ഈയിടെ ഈ ഭാഗത്ത് വാഹനാപകടങ്ങൾ പതിവാണ്. കൊടൽപ്പാടം റോഡിൽ വില്ലേജ് ഓഫീസ് ഭാഗത്തുനിന്ന് വരുന്ന വാഹനം ദേശീയപാതയിൽവച്ച് മുറിച്ചുകടക്കുന്നതാണ് മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top