
വേങ്ങര : തിരൂരിൽ വിതരണത്തിന് കൊണ്ടുപോകുന്ന ഒന്നേകാൽ കോടി രൂപയുടെ കുഴൽപ്പണം വേങ്ങര പൊലീസ് പിടികൂടി. കൂരിയാട് അടിപ്പാലത്തിന് സമീപം നിർത്തിയിട്ട കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കാറിലെ യാത്രക്കാരായ കൊടുവള്ളി കൈവേലിക്കാവ് അബ്ദുറഹീം (43), കൊടുവള്ളി കുന്നുമ്മൽ മിൻഹാജ് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളി രാവിലെ പത്തോടെയാണ് സംഭവം. കാറിന്റെ പിൻസീറ്റിന്റെ ഡോർ പാഡിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു പണം.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു, വേങ്ങര എസ്.എച്ച് ഒ വി അമീറലി എന്നിവരടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെ ടുത്തത്. സിവിൽ പൊലീസ് ഓഫീസർമാരായ സിറാജ്, ഷബീറലി, ലിബിൻ, ഗണേശൻ എന്നിവരും പരിശോധനയിൽ പങ്കാളികളായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




