സ്വര്‍ണവില ഒറ്റയടിക്ക് കുത്തനെ താഴോട്ട്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഒന്ന് താഴ്ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1440 രൂപ കുറഞ്ഞ് 91,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 180 രൂപ കുറഞ്ഞ് 11,465 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ രണ്ടുതവണകളായി 1160 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ സംഭവിച്ചത്.

ഒക്ടോബര്‍ 17 നാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡായ 97,360 രൂപയില്‍ എത്തിയത്.

വിവാഹ സീസണായതുകൊണ്ടുതന്നെ സ്വര്‍ണവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉയര്‍ച്ചതാഴ്ചകള്‍ സാധാരണക്കരെ ഏറെ ബാധിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top