Section

malabari-logo-mobile

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവനടി

HIGHLIGHTS : കൊച്ചി : കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് രണ്ട് യുവാക്കള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടി . സമൂഹ മാധ്യമത്തിലൂടെയാണ് നടി ഇക്...

കൊച്ചി : കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് രണ്ട് യുവാക്കള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടി . സമൂഹ മാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത് . കുടുംബവുമൊത്ത് ഷോപ്പിങ്ങിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്.

യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും തന്നെ പിന്തുടരുകയുമാണ് ചെയ്തത് . അപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

sameeksha-malabarinews

പോലീസില്‍ പരാതി നല്‍കുന്നില്ലെന്നായിരുന്നു നടിയുടെ കുടുംബം അറിയിച്ചത് . എന്നാല്‍ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് പോലീസ് വ്യക്തമാക്കി .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!