മുഖ്യമന്ത്രി കേരള പര്യടനത്തിനൊരുങ്ങുന്നു

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലകളില്‍ പര്യടനത്തിനൊരുങ്ങുന്നു . പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ദിവസത്തോളം സംസ്ഥാനത്ത് ‘കേരള പര്യടനം’ നടത്തും. ഡിസംബര്‍ 22 ന് കൊല്ലത്തുനിന്ന് ആരംഭിക്കുമെന്നാണ് വിവരം.

ഇന്ന് ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അന്തിമ തീരുമാനമെടുക്കും. ഓരോ ജില്ലയിലും ക്യാമ്പ് ചെയ്ത് സാമൂഹികം, സാംസ്‌കാരികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രമുഖരുമായും എല്‍.ഡി.എഫ് എം.പിമാര്‍,എം.എല്‍.എമാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. സര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും
തുടര്‍ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിയ ശേഷം എല്‍ഡിഎഫിന്റെ പ്രകടന പത്രികയ്ക്ക് രൂപം നല്‍കാനാണ് ലക്ഷ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ 21 ന് അധികാരമേല്‍ക്കും. തൊട്ടടുത്ത ദിവസം തന്നെ പര്യടനം ആരംഭിക്കാനാണ് നീക്കം.

 

Share news
error: Content is protected !!
Scroll to Top