തിരൂരങ്ങാടി: നഗരസഭയിയില്‍ മുന്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ചെയര്‍മാനായേക്കും .13 ാം ഡിവിഷനില്‍ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. കെ എം സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടാണ്. എം എസ് എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. 1967ല്‍ എം എസ് എഫ് കോഴിക്കോട് ജില്ലാ സിക്രട്ടറിയും മലപ്പുറം ജില്ല രൂപവത്കരണത്തിന് ശേഷം ജില്ലാ ജനറല്‍ സിക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്ലിംലീഗ് ദേശീയ സമിതി അംഗം, സ്റ്റേറ്റ് പ്രവര്‍ത്തക സമിതി അംഗം, ലോക കേരളസഭ അംഗം ,നോര്‍ക്ക എക്‌സിക്യൂട്ടീവ് അംഗം, കര്‍ഷകസംഘം സംസ്ഥാന സിക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.379 വോട്ടിന്റെ ഭൂരിപക്ഷത്തിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
ഈ മാസം 21നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്നു തന്നെ ചെയര്‍മാനെ തിരഞ്ഞെടുക്കും. തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ വൃന്ദ കുമാരിയാണ് റിട്ടേണിംഗ് ഓഫീസര്‍.




