പാലക്കാട്: പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തി. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സ്ഥലത്താണ് ദേശീയ പതാക വിരിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം. പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും നഗരസഭയ്ക്ക് മുകളില്‍ കയറി ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.
‘ഇത് ആര്‍ എസ് എസ് കാര്യാലയമല്ല ഗരസഭയാണ് ഇത് ഗുജറാത്തല്ല കേരളമാണ്’ എന്ന ബാനറുമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്.
സംഘര്‍ഷസാധ്യതയെ തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ അറസ് റ്റ് ചെയ്ത് നീക്കി. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ സൗത്ത് പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബിജിപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് വെച്ച സംഭവത്തില്‍ പാലക്കാട് ടൗണ്‍ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്.
തദ്ദേശ വോട്ടെണ്ണല്‍ ഫലപ്രഖ്യാപന ദിവസമായിരുന്നു സംഭവം. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിനുമുന്നില്‍ ഉയര്‍ത്തിയത്.




