കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

HIGHLIGHTS : You can apply online for agricultural machinery and equipment

careertech

കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ് മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (എസ്.എം.എ.എം) പദ്ധതിയിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്‌സിഡിയോടെ നൽകി വരുന്നു.

വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40% മുതൽ 60% വരെയും കർഷകരുടെ കൂട്ടായ്മകൾ, എസ്എച്ച്ജികൾ, എഫ്.പി.ഒകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവൽക്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രുപ്പകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ 8 ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകൾ ഓൺലൈനായി ജനുവരി 15 മുതൽ http://agrimachinery.nic.in/index വെബ്സൈറ്റ് മുഖേന നൽകണം.

sameeksha-malabarinews

പദ്ധതിയെക്കുറിച്ചള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം, കൃഷിഭവൻ എന്നിവിടങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 0471-2306748, 0477-2266084, 0495-2725354. ഇമെയിൽ: smamkerala@gmail.com.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!