
മലപ്പുറം ജില്ലയില്‍ മത്സ്യബന്ധന മേഖലയില്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്‌ക്വയര്‍മെഷ് കോഡന്റ്, ഇന്‍സുലേറ്റഡ് ഐസ് ബോക്‌സ്, മത്സ്യബന്ധന യാനങ്ങള്‍ക്കുളള ഇന്‍ഷൂറന്‍സ് പരിരക്ഷ തുടങ്ങിയ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ ജൂണ്‍ 20 വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവങ്ങള്‍ക്ക് ജില്ലയിലെ മത്സ്യഭവനുകളുമായോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ 0494 -2666428 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




