ട്യൂട്ടോറിയല്‍ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

HIGHLIGHTS : പട്ടികവര്‍ഗ വികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന ട്യൂട്ടോറിയല്‍ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 8-ാം ക്ലാസ് മുതല്‍ പ്ലസ്...

phoenix
careertech

പട്ടികവര്‍ഗ വികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന ട്യൂട്ടോറിയല്‍ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 8-ാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ മുഖേന ട്യൂഷന്‍ നല്‍കുന്നതിനും എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി കോഴ്‌സുകള്‍ പരാജയപ്പെട്ട കുട്ടികള്‍ക്ക് ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് വീണ്ടും പരീക്ഷയെഴുതി വിജയിക്കുന്നതിനുള്ള ധനസഹായമാണ് പദ്ധതിയിലൂടെ നല്‍കുക.

40000 രൂപയാണ് കുടുംബ വാര്‍ഷിക വരുമാന പരിധി. രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ സൗകര്യപ്രദമായതും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ചേര്‍ത്ത് പഠിപ്പിക്കേണ്ടതും വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും ബന്ധപ്പെട്ട ട്യൂട്ടോറിയല്‍ സ്ഥാപന മേധാവിയില്‍ നിന്ന് ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥി പഠിക്കുന്നുണ്ടെന്ന സാക്ഷ്യപത്രവും ഹാജര്‍ വിവരണവും വാങ്ങി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് കോപ്പി സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോമില്‍ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ (മിനി സിവില്‍ സ്റ്റേഷന്‍, താമരശ്ശേരി) പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാമ്പ്ര) കോഴിക്കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ജനുവരി 10 നകം നൽകണം.

sameeksha-malabarinews

അപേക്ഷഫോം കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കോഴിക്കോട് ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.
ഫോണ്‍: 0495-2376364 (ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കോഴിക്കോട്).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!