ട്രീ ബാങ്കിങ് പദ്ധതിക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയായ ‘ട്രീ ബാങ്കിങ് പദ്ധതി’ യ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. സ്വന്തമായി ഭൂമിയുള്ളവർക്കോ, കുറഞ്ഞത് 15 വർഷം ലീസിനു ഭൂമി കൈവശമുള്ളവർക്കോ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതാത് സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസിൽ ഈ പദ്ധതിക്കായി രജിസ്റ്റർ ചെയ്യാം.

സർക്കാർ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന വ്യക്തികൾക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. 15 വർഷം പൂർത്തിയായതിനും ശേഷം സ്ഥലം ഉടമയ്ക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യാവുന്നതാണ്.

പദ്ധതിയിൽ അംഗങ്ങളാകുന്നവർ വനം വകുപ്പുമായി എഗ്രിമെന്റിൽ ഏർപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലോ (ഫോൺ നമ്പർ: 0471 2360462), ആറ്റിങ്ങൽ, നെയ്യാറ്റിൻകര, തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. പദ്ധതിക്കായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 20. പദ്ധതിയുടെ വിശദവിവരങ്ങൾ വനം വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

Share news
error: Content is protected !!
Scroll to Top