ഭവന നിര്‍മാണ ബോര്‍ഡിന്റെ പദ്ധതികളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മലപ്പുറം ഡിവിഷന്‍ ഓഫീസ് വഴി നടപ്പിലാക്കുന്ന വിവിധ ഭവന നിര്‍മാണ പദ്ധതികളിലേക്ക് അപേക്ഷിക്കാം. ദുര്‍ബ്ബല / താഴ്ന്ന വരുമാനക്കാര്‍ക്കുള്ള ‘ഗൃഹശ്രീ ഭവന പദ്ധതി’, ഇടത്തരം വരുമാനക്കാര്‍ക്കുള്ള ‘ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം’, സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ‘വായ്പാ പദ്ധതി’ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. www.kshb.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 31 നകം അപേക്ഷ സമര്‍പ്പിക്കണം.

ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തികള്‍ / സംഘടനകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് ഭവന നിര്‍മാണ ബോര്‍ഡിന്റെ മലപ്പുറം കോട്ടപ്പടിയിലുള്ള ഡിവിഷന്‍ ഓഫീസില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ 0483-2735003 എന്ന നമ്പറില്‍ ലഭിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top