ധനസഹായത്തിന് അപേക്ഷിക്കാം

HIGHLIGHTS : You can apply for financial assistance.

cite

ജയിൽ വിമുക്തരായ മുൻ കുറ്റവാളികൾ/ നല്ലനടപ്പു നിയമ പ്രകാരം മേൽ നോട്ടത്തിലുള്ള പ്രൊബേഷനർമാർ/ ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ വരുമാന മാർഗ്ഗമില്ലാത്ത ആശ്രിതർ (ഭാര്യ/ ഭർത്താവ്/ കുട്ടികൾ/ അവിവാഹിതരായ സഹോദരികൾ)/ അതിക്രമത്തിനിരയായവരുടെ മക്കൾ (വിദ്യാഭ്യാസത്തിന്)/ അതിക്രമത്തിനിരയായവരുടെ ആശ്രിതർ/ അതിക്രമത്തിനിരയായി ഗുരുതരപരുക്ക് പറ്റിയവർ എന്നിവരിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിലെ ധനസഹായത്തിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

സാമ്പത്തികമായി പിന്നാക്ക പശ്ചാത്തലമുള്ള കുടുംബങ്ങളിൽ വ്യവസായമോ കൈത്തൊഴിലോ ചെറുകിട വ്യാപാരമോ ആരംഭിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാണ് ധനസഹായം അനുവദിക്കുന്നത്. സുനീതി പോർട്ടൽ (www.sjd.kerala.suneethi.com) മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവർത്തന സമയങ്ങളിൽ ലഭിക്കും. ഫോൺ: 0471 2342786.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!