സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമേഷന്‍ സൊസൈറ്റിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും സംയുക്തമായി തുടങ്ങുന്ന സാഹസിക ടൂറിസം പരിശീലന കോഴ്‌സുകളില്‍ പങ്കാളിയാകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
അഡ്വഞ്ചര്‍ ആക്ടിവിറ്റി അസിസ്റ്റന്റ് (7 ദിവസം ഫീസ് 14,000 രൂപ), അഡ്വഞ്ചര്‍ ആക്ടിവിറ്റി സൂപ്പര്‍വൈസര്‍ (8 ദിവസം- ഫീസ് 16,000 രൂപ), നേച്ചര്‍ ഇന്റര്‍പ്രെട്ടര്‍ (8 ദിവസം- ഫീസ് 16,000 രൂപ) തുടങ്ങിയ പരിശീലന പരിപാടികളാണ് ഫെബ്രുവരിയില്‍ ആരംഭിക്കുന്നത്. എട്ടാം ക്ലാസ് പാസ്സായ 2025 ജനുവരി മാസം 1ന് 18 വയസ്സ് തികഞ്ഞവര്‍ക്കും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവര്‍ക്കും നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്കും അപേക്ഷിക്കാം.
തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വച്ച് നടക്കുന്ന ആദ്യ ബാച്ചിനുള്ള വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 10നകം ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്, റെസിഡന്‍സി, തൈക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തില്‍ നല്‍കണം. ഇ-മെയില്‍: kittstraining@gmail.com .




