എം മെഹബൂബ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി

HIGHLIGHTS : M Mehboob CPI(M) Kozhikode District Secretary

കോഴിക്കോട്:എം മെഹബൂബിനെ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പി മോഹനന്‍ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം മെഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ് എം മെഹബൂബ്. കോഴിക്കോട് അത്തോളി സ്വദേശിയാണ്.

യുവജന സംഘടനയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച മെഹബൂബ് പിന്നീട് കോഴിക്കോട് സിപിഐഎമ്മിലെ പ്രധാനനേതാവായി മാറുകയായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സിപിഐഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകള്‍ വഹിച്ചു. സഹകരണ മേഖലയില്‍ വലിയ അനുഭവ സമ്പത്തുള്ള നേതാവ് കൂടിയാണ് എം മെഹബൂബ്. അത്തോളി പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

sameeksha-malabarinews

രണ്ട് വനിതകള്‍ ഉള്‍പ്പെടെ 12 പുതുമുഖങ്ങളാണ് 47 അംഗ കമ്മറ്റിയില്‍ ഇടം നേടിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!