HIGHLIGHTS : Let's learn an easy way to make curry leaves grow in abundance on a curry plant.
കറിവേപ്പ് ചെടിയില്‍ നിറയെ ഇലകളുണ്ടാകാന്‍ എളുപ്പത്തിലുള്ള ഒരു വഴി പരിചയപ്പെടാം. വീട്ടില്‍ കേടുവന്നതോ, ചീഞ്ഞതോ ആയ പഴമുണ്ടെങ്കില്‍ അതി വലിച്ചെറിയേണ്ട. ഇതുവെച്ച് നല്ല ഒന്നാം തരം വളം നമുക്ക് തയ്യാറാക്കാം.
എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം
ആദ്യം ഒരു ലിറ്ററിന്റെ മിനറല്‍ വാട്ടര്‍ കുപ്പിയെടുക്കുക. ഇതിന്റെ അടിവശം കട്ട് ചെയ്ത് ഒഴിവാക്കുക. ഈ കുപ്പിയുടെ അടപ്പ് ഒഴിവാക്കി കരിവേപ്പ് ചെടിയുടെ അടുത്ത് കുത്തിവെക്കുക. ഇതിലേക്ക് ആദ്യം കാല്‍ഭാഗം മണ്ണ് ഇടുക ഇതിനുമുകളിലായി പഴം ചെറിയ ക്ഷണങ്ങളാക്കിയത് (തൊലി കളയാതെ
)ഒരു ലെയര്‍ ഇട്ടുകൊടുക്കു. ഇതിനുമുകളില്‍ ഒരുപിടി ചാരം വിതറുക. ഇതിനുമുകളിലായി വീണ്ടും കുറച്ച് മണ്ണ്, പഴം മുറിച്ചത് ചാരം എന്നിവ ലെയറായി ഇട്ട് നിറച്ച് സെറ്റ് ചെയ്യുക. കുപ്പിയുടെ മുകള്‍ഭാഗത്ത് മണ്ണായിരിക്കണം അവസാനം വരേണ്ടത് . ഇത് നന്നായി അമര്‍ത്തി ഇതിനുമുകളില്‍ വെള്ളമെഴിച്ച് വെക്കുക. എന്നും ഈ കുപ്പിയില്‍ കുതിര്‍ന്നു നില്‍ക്കുന്ന രൂപത്തില്‍ വെള്ളം ഒഴിച്ചുകൊടുക്കുക. കറിവേപ്പ് ചെടി കരുത്തോടെ തഴച്ചുവളരാന്‍ ഇതില്‍നിന്നും വരുന്ന വളം സഹായിക്കും. ചാരം വിതറുമ്പോള്‍ ഇലകള്‍മാത്രം കത്തിച്ച ചാരം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.