Section

malabari-logo-mobile

കഴിച്ചാല്‍ മതിവരാത്ത പഴം നിറവ് നിങ്ങള്‍ക്കും ഉണ്ടാക്കാം

HIGHLIGHTS : You can also make a pazham niravu that is not enough to eat

തയ്യാറാക്കിയത്;ഷെരീഫ

പഴം നിറവ്

sameeksha-malabarinews

ആവശ്യമായ സാധനങ്ങൾ:-

നെയ്യ് 2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് കഷ്ണങ്ങൾ ആക്കിയത് 2 ടീസ്പൂൺ
മുന്തിരി 2 ടീസ്പൂൺ
തേങ്ങ ചിരകിയത് 1 1/2 cup
പഞ്ചസാര 1 തവി
ഏലക്കായ പൊടിച്ചത് ടീസ്പൂൺ
ഓയിൽ പൊരിക്കുന്ന ആവശ്യത്തിന്
മൈദ 1/2 കപ്പ്
ഉപ്പ് പാകത്തിന്
വെള്ളം ആവശ്യത്തിന്
മീഡിയം പഴുപ്പിലുള്ള പഴം 3 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം ഫില്ലിങ് തയ്യാറാക്കാം

പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് ചേർത്ത് മൊരിഞ്ഞു വരുമ്പോൾ മുന്തിരി ചേർക്കുക. അതു മൊരിഞ്ഞു വരുമ്പോൾ  ചിരകിയ തേങ്ങ ചേർത്ത് അതു നന്നായി യോജിപ്പിക്കുക. തേങ്ങാ നിറം മാറി വരുമ്പോൾ  പഞ്ചസാര ചേർത്ത് അത് ഇളക്കുക ശേഷം ഏലക്കായ പൊടിച്ചത് ചേർത്ത് യോജിപ്പിച്ച് ഇറക്കി വെക്കുക.

ഇനി മൈദ ബാറ്റർ തയ്യാറാക്കാം 

മൈദയിൽ കുറേശ്ശെയായി വെള്ളം ചേർത്ത് ഇളക്കി പാകം നോക്കി ഉപ്പു ചേർത്ത് പാകമാക്കുക. ഫില്ലിങ്ങിന് പുറത്ത് കോട്ട്‌
ചെയ്യാനുള്ളത് ആയതിനാൽ കട്ടിയുള്ള രൂപത്തിലാണ് ബാറ്റർ വേണ്ടത്

ശേഷം പഴം ഫില്ലിങ് നിറക്കാനായി വശങ്ങൾ കീറുക. കീറിയ ഭാഗങ്ങളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ഫില്ലിങ് ഒരു സ്പൂൺ കൊണ്ട് നിറച്ച് പുറത്തു പോകാത്ത തരത്തിൽ കൈകൊണ്ട് അമർത്തി കൊടുക്കുക അതിനുമുകളിൽ മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന മൈദ ബാറ്റർ കൊണ്ട് കവർ ചെയ്യുക.

ചൂടായ എണ്ണയിൽ ഇട്ട് എല്ലാ ഭാഗവും ഗോൾഡൻ നിറമാവുന്നതുവരെ വശങ്ങൾ തിരിച്ച് പൊരിച്ചെടുക്കുക.
ടേസ്റ്റിയായ ഒരു നാലുമണി പലഹാരം തയ്യാർ.
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!