ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ദില്ലി: കോവിഡിന്റെ പുതിയ വകഭേദമായിട്ടുള്ള ഒമിക്രോണ്‍ ഡല്‍ഹിയിലും സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്നും എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയില്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ച വ്യക്തിയെ എല്‍എന്‍ജെപി ആശപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതോടെ രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോണ്‍ കേസാണ് ഞയറാഴ്ച രാവിലെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രതിയിലാണ് രാജ്യം.

ഇന്നലെ വൈകീട്ടോടെയാണ് രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മുംബൈയില്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

Share news
error: Content is protected !!
Scroll to Top