തിരുവനന്തപുരം: സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ച പരാതിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റിലായി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ്(31) ആണ് അറസ്റ്റിലായത്.
സംഭവശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വെങ്ങാനൂരില്‍ വെച്ചാണ് പിടികൂടിയത്.
ലോറി ഡ്രൈവറായ വിനോദും ലോറി ഡ്രൈവര്‍ തന്നെയായ സുഹൃത്തും വീട്ടുകാരുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരാണ്. സുഹൃത്തിന്റെ മകന്‍ അടുത്തിടെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ വീട്ടില്‍ പ്രശനം പതിവായി. ഇതെ തുടര്‍ന്ന് വിനോദ് സുഹൃത്തിന്റെ മകനോടും ഭാര്യയോടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുന്നതുവരെ തന്റെ വീട്ടില്‍ വന്ന് താമസിക്കാന്‍ പറയുകയായിരുന്നു. ഇതുപ്രകാരം സുഹൃത്തിന്റെ മകനും ഭാര്യയും താമസം വിനോദിന്റെ വീട്ടിലേക്ക് മാറ്റി. ഇതിനിടെ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് വിനോദ് യുവതിയെ പീഡിപ്പിക്കുകയായിരുന്നു വെന്നാണ് പരാതി.
വിനോദിന് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.




