പുതുപൊന്നാനിയില്‍ പോത്ത് വിരണ്ടോടി; അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

പൊന്നാനി: പുതുപൊന്നാനിയില്‍ വിരണ്ടോടിയ പോത്ത് വ്യാപക അക്രമം സൃഷ്ടിച്ചു.പോത്തിന്റെ അക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അറവിനായി കൊണ്ടുവന്ന പോത്താണ് കൊല്ലന്‍പ്പടിയില്‍ നിന്നും വിരണ്ടോടിയത്. റോഡിലൂടെ ഓടിയ പോത്ത് ഏറെനേരം നാട്ടുകരെ പരിഭ്രാന്തിയിലാക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊന്നാനി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അക്രമാസക്തനായ പോത്തിനെ പിടിച്ചുകെട്ടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top