
തിരുവനന്തപുരം: തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കാനും ഭേദഗതിക്കും പരാതി നൽകാനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ്റെ sec.kerala.gov.in’ വെബ്‌സൈറ്റിലും ലഭിക്കും.
2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങിന് അറിയിപ്പ് ലഭിക്കും.
പറഞ്ഞ തീയതിയിൽ രേഖകൾ സഹിതം ഹിയറിങിന് ഹാജരാകണം. 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




