
തിരൂര്‍: ബസ്റ്റാന്റിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
സ്റ്റാന്‍ഡിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലവിസര്‍ജ്ജനമടക്കം പുറത്തേക്ക് ഒഴുകിയതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ തിരൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചത്. തുടര്‍ന്ന് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായി ശുചിമുറി അടച്ചിടാന്‍ തീരുമാനിച്ചു.
പി നുമിത്ത്, കെ നൗഫല്‍, കെ ധനേഷ്, ഹാഷിം ബാപ്പു, മുഹമ്മദ് അസ്ലം, നിഖിലേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



