
പരപ്പനങ്ങാടി: ചെമ്മാട് ദാറുൽ ഹുദയിലേക്ക് സി പി ഐ എം തിരൂരങ്ങാടി ഏരിയാ കമ്മറ്റി നടത്തിയ മാർച്ചിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പരപ്പനങ്ങാടിയിൽ പ്രകടനം നടത്തി.
ദാറുൽ ഹുദയെ തകർക്കാനുള്ള സി.പി.എമ്മിൻ്റെ ഗൂഢ നീക്കമാണെന്ന് ആരോപിച്ചാണ് മുനിസിപ്പൽ മുസ് ലിംലീഗ് യൂത്ത് ലീഗ് കമ്മറ്റികൾ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയത്.
സയ്യിദ് പി.എസ്. എച്ച് തങ്ങൾ ഉദ്ഘാടനം ചെയതു. അലി തെക്കേപ്പാട് അധ്യക്ഷനായി. ഉമ്മർ ഒട്ടുമ്മൽ, സി.അബ്ദുറഹിമാൻ കുട്ടി, വി.പി.കോയ ഹാജി, സി.ടി.നാസർ, മുസ്തഫ തങ്ങൾ ചെട്ടിപ്പടി പി.വി വി.എ.കബീർ, കെ.പി.നൗഷാദ് എന്നിവർ സംസാരിച്ചു. പി.വി കുഞ്ഞിമരക്കാർ, പി.അലി അക്ബർ, എ. സിദ്ധീഖ്, പി.പി.ഷാഹുൽ ഹമീദ്, എ.കുട്ടികമ്മു നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




