
തിരൂര്‍: പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ച കേസില്‍ വഴിത്തിരിവ്. അബുബക്കര്‍ സിദ്ദീഖ് വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് വീട് കത്തിനശിച്ചതെന്ന് പൊലീസ്. സംഭവത്തില്‍ വീട്ടുടമ തലക്കാട് തെക്കന്‍കുറ്റൂര്‍ മുക്കിലപ്പീടിക അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ദീഖി (34)നെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സിദീഖിന്റെ വീട് കത്തിയത്. ചാര്‍ജ് ചെയ്യാന്‍ വച്ച പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് വീടിന് തീപിടിച്ചതെന്നായിരുന്നു പരാതി. എന്നാല്‍ സ്ഥലം സന്ദര്‍ശിച്ച തിരൂര്‍ പൊലീസ് സംശയം തോന്നി ഫോറന്‍സിക് അന്വേഷണം നടത്തിയപ്പോഴാണ് വീട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.
വില്‍പ്പനക്കായികൊണ്ടുവന്ന പടക്കങ്ങള്‍ക്ക് തീ പിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ സിദിഖിനെ അറസ്റ്റുചെയ്തു. തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




