Section

malabari-logo-mobile

ലോക മണ്ണ് ദിനാഘോഷം; ഇന്ന് സെമിനാര്‍ സംഘടിപ്പിക്കും

HIGHLIGHTS : World Soil Day Celebration: Seminar will be organized today

ലോക മണ്ണ്ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തും ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയും സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും.

സെമിനാറില്‍ ‘കാലാവസ്ഥാ വ്യതിയാനം മണ്ണിലും കൃഷിയിലുമുണ്ടാക്കുന്ന മാറ്റങ്ങളും’ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ താനാളൂര്‍ കൃഷി ഓഫീസര്‍ ഡോ. പി.ശില്‍പ ക്ലാസെടുക്കും.

sameeksha-malabarinews

ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയും സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറിയും പരിശോധിച്ച ഇരുപതിനായിരത്തോളം മണ്ണ് സാമ്പിളുകളുടെ പരിശോധനാ വിവരത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മലപ്പുറം ജില്ലയുടെ സോയില്‍ ഫെര്‍ട്ടിലിറ്റി മാപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്യും.

മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ നല്‍കും. താത്പര്യമുള്ള എല്ലാ കര്‍ഷകര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!