പരപ്പനങ്ങാടി; പരപ്പനങ്ങാടി ചെട്ടിപ്പടി സ്‌പെഷ്യല്‍ ലാബ് സ്‌ക്കൂള്‍ കുട്ടികളും, ട്രെയിനേഴ്‌സും ചേര്‍ന്ന് ലോക ഡൗണ്‍സിന്‍ഡ്രോം ദിനാചരണം കൊണ്ടാടി. ടീച്ചേഴ്‌സ് ട്രെയിനങ് സെന്റര്‍ കോര്‍ഡിനേറ്റര്‍ സീനത്ത് പികെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് സഹൂര്‍ മലയംമ്പാട്ട് അദ്ധ്യഷം വഹിച്ചു.
തുളസി ജിഷ , ഇന്ദു ചാക്കോ, രജിത, ഫാത്തിമത്ത് സുഹറ എന്നിവര്‍ പങ്കെടുത്തു.
ഇതിന്റെ ഭാഗമായി കലാപരിപാടികള്‍ കുട്ടികള്‍ക്ക് കളറിംഗ് മല്‍സരവും സമ്മാനദാനവും നടത്തി. കഴിഞ്ഞദിവസം ചെട്ടിപ്പടിയില്‍ വാഹനാപടക്കില്‍ മരിച്ച ഷീബ എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




