കൊച്ചി; നടിയെ ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. നടന്‍
ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കാന്‍ ക്രൈബ്രാഞ്ച് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ദിലീപുമായി അടുത്ത ബന്ധമുള്ള നടിയേയും, പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെ അന്വേഷണം ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ദിലീപും ഈ നടിയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായി സൈബര്‍ വിദഗ്ദന്‍ സായിശങ്കര്‍ പോലീസിന് നല്‍കിയ മൊഴി. ഈ സാഹചര്യത്തില്‍ നടിയെ വിശദമായി ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.




