ഇന്നെല്ലെങ്കില്‍ നാളെ ദേശീയപതാക കാവിയാക്കും; വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവ്

മംഗളൂരു; ഇന്നല്ലെങ്കില്‍ നാളെ നിലവിലെ ത്രിവര്‍ണ പതാകക്ക് പകരം കാവി പതാക ദേശീയപതാകയാുക്കുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയില്‍ വിഎച്ച്പി നേതാവ്.

മംഗളൂരിവില്‍ വെച്ച് നടന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ വെച്ചായിരുന്ന ആര്‍എസ്എസ് നേതാക്കളില്‍ പ്രമുഖനായ പ്രഭാകര്‍ ഭട്ടിന്റെ വിവാദ പ്രസ്താവന. ത്രിവര്‍ണ്ണ പതാകക്ക് പകരം കാവി പതാക സ്ഥാപിക്കണമെന്നും ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നും ഇതിനായി ഹിന്ദു സംഘടനകള്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഇയാള്‍ ആവിശ്യപ്പെട്ടു.

സംഭവത്തിന്റെ വീഡിയ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇക്കാര്യം പറയുമ്പോള്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കി ജയ് വിളിക്കുന്നതും വീഡിയോയിലുണ്ട്.

നേരത്തെ ചെങ്കോട്ടയില്‍ ദേശീയ പതാകക്ക് പകരം കാവിക്കൊടി ഉയര്‍ത്തണമെന്ന് കര്‍ണാടകയിലെ ബിജെപി മന്ത്രിയയായ ഈശ്വരപ്പയും ആവിശ്യമുന്നയിച്ചിരുന്നു.

ഹിജാബ് വിഷയത്തിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ കര്‍ണാടകയില്‍ വ്യാപകമായി തീവ്രഹിന്ദുത്വ പ്രചരണങ്ങള്‍ നടത്തിവരികയാണ്.

Share news
error: Content is protected !!
Scroll to Top