ചേളാരി ആലുങ്ങലില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം കിണറില്‍ കണ്ടെത്തി

തേഞ്ഞിപ്പലം: ചേളാരി ആലുങ്ങലില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം കിണറില്‍ കണ്ടെത്തി. ആലുങ്ങല്‍ ചലാട്ടില്‍ അംഗന്‍വാടിക്ക് സമീപം പടിക്കലയില്‍ താമസിക്കുന്ന സുരേഷിന്റെ (63) മൃതദേഹമാണ് വീട്ടിലെ കിണറില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.തലപ്പാറയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആണ് സുരേഷ്. തേഞ്ഞിപ്പലം പോലീസും ഫയര്‍ഫോഴ്‌സും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

 

Share news
error: Content is protected !!
Scroll to Top