പരപ്പനങ്ങാടി: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഹാരിസ് ചാണ്ടി, കടുക്ക ഷാജി എന്നീ പേരുകളില്‍ അറിയപ്പെടുന്ന പരപ്പനങ്ങാടി പുതിയ കടപ്പുറം സ്വദേശി നരിക്കോടന്‍ ഹാരിസ് എന്നയാളെ താനൂര്‍ ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടി.
പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാലത്തിങ്ങലില്‍ നിന്നും പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതും അമ്പാടി നഗറില്‍ നിന്ന്് ഇതരസംസ്ഥാന തൊഴിലാളിയുടെ 15000 രൂപ വിലയുള്ള മൊബൈല്‍ഫോണും, പണവും മോഷണം നടത്തിയതിനും പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് പ്രതിക്കായി നിരവധി സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും നിരവധിയാളുകളെ കണ്ട് ചോദ്യം ചെയ്തും അന്വേഷണം നടത്തിവരികയായിരുന്നു
ഇതിനിടെയാണ് മോഷണം നടത്തിയ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘങ്ങളായ സലേഷ്.കെ, സബറുദ്ദീന്‍ എം.പി, ജിനേഷ്.വി.സി , അഭിമന്യൂ.കെ , വിപിന്‍.എ.ഒ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.




