പൊന്നാനിയില്‍ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

പൊന്നാനി: ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

പൊന്നാനി കോട്ടത്തറ അമ്പലത്തിന് സമീപം ആപെ ഓട്ടോറിക്ഷ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ പരിക്കേറ്റ ഓട്ടോ െ്രെഡവര്‍ പൊന്നാനി കടവനാട് സ്വദേശി അമീര്‍, ബൈക്ക് യാത്രികരും വിദ്യാര്‍ത്ഥികളുമായ ഷാഹുല്‍ ഹമീദ്, കൃഷ്ണ എന്നിവരെ ലൈഫ് കെയര്‍, അല്‍ ഫസാ, പൊന്നാനി ആംബുലന്‍സ്, എന്നീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top