മുഹമ്മദ് ഹനീഫ ചികിത്സാ സഹായത്തിനായി പണം നല്‍കി പരപ്പനങ്ങാടി മുന്‍സിപ്പല്‍ ടൗണ്‍ കമ്മറ്റി വാട്‌സ്ആപ്പ് കൂട്ടായ്മ

പരപ്പനങ്ങാടി:ചന്തക്കാരന്‍ മുഹമ്മദ് ഹനീഫ കിഡ്‌നി ചികിത്സ സഹായത്തിലേക്ക് ഓട്ടോ തൊഴിലാളി യൂണിയന്‍ എസ്ടിയു പരപ്പനങ്ങാടി മുന്‍സിപ്പല്‍ ടൗണ്‍ കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് സമാഹരിച്ചതുക കൈമാറി. കൂട്ടായ്മ സ്വരൂപിച്ച 16850 രൂപ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സൈദലവി കടവത്തിന്റെ അധ്യക്ഷതയില്‍ കോണിയത്ത് അബ്ദുല്ലക്കോയക്ക് കൈമാറി.

നേരത്തെ പ്രസിഡണ്ട് ഹബീബ് എപിയുടെ നേതൃത്വത്തില്‍ സംയുക്ത ഓട്ടോ െ്രെഡവേഴ്‌സ് സഹായ സഹകരണത്തോടുകൂടി പാട്ടു പരിപാടി നടത്തി പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ചുകിട്ടിയ 45661 രൂപ നേരത്തെ കൈമാറിയിരുന്നു.

ചടങ്ങില്‍ ഭാരവാഹികളായ ബഷീര്‍, ഹൈദ്രോസ്, ജലീല്‍, സമദ്, മുസ്തഫ, ഫൈസല്‍, റാഷിദ്. എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top