Section

malabari-logo-mobile

ലോക ഭിന്ന ശേഷി വാരാചരണo; പരപ്പനങ്ങാടി എസ് എസ് കെ ബി ആര്‍ സിയുടെ നേതൃത്വത്തില്‍  തനതു പരിപാടികള്‍ക്ക് തുടക്കം

HIGHLIGHTS : World Diversity Week; Under the leadership of Parapanangadi SSK BRC, unique programs have started

പരപ്പനങ്ങാടി എസ് എസ് കെ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ നടന്ന തനതു പരിപാടികള്‍ ‘കൂടൊരുക്കാം കൂട്ടുകൂടാം ‘… DRIZZLE എന്ന ചിത്രകലാ ക്യാമ്പിലൂടെ തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികളുടെ കലാ ശേഷി പരിപോഷിപ്പിക്കുന്നത്തിനും അതിലൂടെ രൂപപ്പെടുന്ന ഉത്പന്നങ്ങള്‍ വിപണനത്തിനായി സജ്ജമാക്കുന്നതിനും ഡ്രിസ്‌സില്‍ ലക്ഷ്യം വെക്കുന്നു.

ഡ്രിസ്സിന്റെ ഭാഗമായി ചിത്രകലാ ക്യാമ്പ് ജിഎച്ച്എസ് തൃക്കുളം ഹാളില്‍ വെച്ച് നടന്നു. ആര്‍ട്ടിസ്റ്റ് മാസ്റ്റര്‍ ശ്രീ സുരേഷ് കുട്ടികള്‍ക്ക് ക്ലാസ് എടുത്ത്‌കൊണ്ട് പരിപാടി ആരംഭിച്ചു. 31 കുട്ടികളും 26 രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു. ലഹരി വിരുദ്ധ ചിത്രങ്ങള്‍ ഗ്രാമം എന്നിവ കുട്ടികള്‍ പേപ്പറില്‍ ഒരുക്കി. കൂടൊരുക്കാം കൂട്ടുകൂടാം ഉദ്ഘാടനം എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ മഹേഷ് എം ഡി നിര്‍വഹിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് ബി ആര്‍ സി ട്രെയിനര്‍ പി. കൃഷ്ണന്‍ സ്വാഗതവും പറഞ്ഞ യോഗത്തില്‍ ജി എച്ച് എസ് തൃക്കുളം പ്രധാന അധ്യാപകന്‍ ഗിരീഷ്, ബി ആര്‍ സി മലപ്പുറം ട്രയിനര്‍ രാജന്‍, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അഞ്ജലി എം (സി ആര്‍ സി ബി ആര്‍ സി പരപ്പനങ്ങാടി) നന്ദിയുംപറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!