Section

malabari-logo-mobile

വിവാഹ വീടുകള്‍ നോക്കിവച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് മണവാളന്‍ ഷാജഹാന്‍ പിടിയില്‍

HIGHLIGHTS : Notorious thief groom Shahjahan arrested for stealing from marriage houses

വിവാഹ വീടുകള്‍ നോക്കിവച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് മണവാളന്‍ ഷാജഹാന്‍ ആന്ധ്രയിലെ ഒളിസങ്കേതത്തില്‍ നിന്നും പിടിയില്‍. കഴിഞ്ഞ ഞായറാഴ്ച കല്‍പ്പകഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പാറമ്മല്‍ അങ്ങാടിയിലെ കല്യാണവീട്ടില്‍ നിന്നും എട്ടു ലക്ഷം രൂപയും 20 പവനും കളവ് ചെയ്ത കേസിലാണ് കുപ്രസിദ്ധ മോഷ്ടാവ് ഷാജഹാന്‍ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആന്ധ്രയിലെ നല്ലചെരു എന്ന ഗ്രാമത്തിലെ ഒളിസങ്കേതത്തില്‍ നിന്നും  പ്രതിയെ പിടികൂടിയത്.

കൃത്യ സ്ഥലത്തെയും തുടര്‍ന്ന് മോഷ്ടാവ് സഞ്ചരിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പ്രതി ഷാജഹാന്‍ ആണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയുടെ ജയില്‍ റെക്കോര്‍ഡ് പരിശോധിച്ചതില്‍ കഴിഞ്ഞ മാസം 19ാം തീയതി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതി പുറത്തിറങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് പ്രതിയുടെ അന്തര്‍ സംസ്ഥാന ബന്ധങ്ങളെ കുറിച്ച് അന്വേഷിച്ചതില്‍ പ്രതിക്ക് രാജ്യത്തിന്റ വിവിധ സംസ്ഥാനങ്ങളില്‍ ഒളി സങ്കേതം ഉണ്ട് എന്നും കണ്ടെത്താന്‍ കഴിഞ്ഞു.

sameeksha-malabarinews

തുടര്‍ന്ന് പ്രതി ആന്ധ്രപ്രദേശില്‍ ഉള്ള നല്ല ചെരുവ് എന്ന ഗ്രാമത്തില്‍ നിന്നും 28 കിലോമീറ്റര്‍ മാറി മാവോയിസ്റ്റ് സാന്നിധ്യമുള്ള മലഞ്ചെരുവിലെ ആദിവാസി ഊരില്‍ ഒളിവില്‍ കഴിഞ്ഞു വരികയാണെന്ന വിവരം പോലീസിന് ലഭിച്ചു. കൃത്യം നടന്ന നാലാം ദിവസം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന്റെ മേല്‍നോട്ടത്തില്‍ താനൂര്‍ ഡി വൈ എസ് പി മൂസ വള്ളിക്കാടന്റെ നിര്‍ദേശ പ്രകാരം കല്പകഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്തും, സി പി ഒ ഹരീഷ്, താനൂര്‍ ദാന്‍സാഫ് അംഗങ്ങളായ ജിനേഷ്, ശബറുധീന്‍, അഭിമന്യു, വിപിന്‍, ആല്‍ബിന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയുടെ ഒളിസങ്കേതത്തില്‍ എത്തി അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. എസ് ഐ രവി, എസ് സി പിഓഷംസാദ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

മോഷ്ടിച്ച സ്വര്‍ണവും പണവും ഉപയോഗിച്ച് ഇന്ത്യ ഒട്ടാകെ കറങ്ങി ആഡംബര ജീവിതം നയിച്ചിവരുന്നതാണ് പ്രതിയുടെ രീതി. പണം തീര്‍ന്നാല്‍ വീണ്ടും കേരളത്തിലെത്തി മോഷണം നടത്തി അന്യ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുന്നതാണ് പ്രതിയുടെ രീതി. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 50 ഓളം കളവു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!