ലോകകപ്പ് വിജയത്തോടെ ജര്‍മ്മനി ഫിഫ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത്

Untitled-1 copyഇരുപത് വര്‍ഷങ്ങള്‍ക്ക് ഷേഷം ലോകകപ്പ് ചാമ്പ്യന്‍മാരായ ജര്‍മ്മനി ഫിഫാ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തെത്തി. ലോകകപ്പിലെ രണ്ടാംസ്ഥാനക്കാരായ അര്‍ജന്റീനയും മുന്നോട്ട് കുതിച്ച് രണ്ടാമതെത്തി. ലൂസേഴ്‌സ് ഫൈനലില്‍ ജയിച്ച ഹോളണ്ടാണ് മുന്നാമത്. ലോകകപ്പിന് മുന്നെ ഇവര്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. തൊട്ടുപിറകെ കൊളംബിയയാണ്. ബല്‍ജിയവും ഫ്രാന്‍സും മുന്നേറ്റം നട്തതി യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ജര്‍മ്മനിയുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ ബ്രസീല്‍ വളരെ പിന്നോട്ട് പോയി ഏഴാം സ്ഥാനത്തെത്തി പഴയ ഒന്നാംസ്ഥാനക്കാരായിരുന്ന സ്‌പെയിന്‍ എട്ടു നിലയില്‍ പൊട്ടി എട്ടാമതാണ്.

 

Share news
error: Content is protected !!
Scroll to Top