കടലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചു

ബേപ്പൂര്‍: മീന്‍പിടിത്തത്തിനിടെ യന്ത്ര തകരാര്‍ കാരണം കടലില്‍ കുടുങ്ങിയ ബോട്ട് ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് രക്ഷപ്പെടുത്തി. 11 മത്സ്യതൊഴിലാളികളുമായി പുതിയാപ്പ ഹാര്‍ബറില്‍ നിന്ന് മീന്‍പിടിത്തത്തിന് പോയ കോഴിക്കോട് പുതിയങ്ങാടി സ്രാമ്പിക്കല്‍ എസ് പി സുരേന്ദ്രന്റെ ‘ഭാഗ്യശ്രീ’ ബോട്ടാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് പ്രൊപ്പല്ലര്‍ തകരാര്‍ കാരണം കടലില്‍ കുടുങ്ങിയത്.

ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ വി സുനീറിന്റെ നിര്‍ദേശപ്രകാരം മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ്‌റ് വിങ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് പി ഷണ്‍മുഖന്‍, ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ പി കെ ആതിര എന്നിവരുടെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് വിങ് ഹെഡ് ഗാര്‍ഡ് മനുതോമസ്, സീ റസ്‌ക്യൂ ഗാര്‍ഡുമാരായ കെ ഷൈജു, ടി രാജേഷ് എന്നിവരുള്‍പ്പെട്ട സംഘം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു.

ബോട്ട് രക്ഷപ്പെടുത്തി സുരക്ഷിതമായി ബേപ്പൂര്‍ ഹാര്‍ബറിലെത്തിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top