കനാല്‍ വൃത്തിയാക്കുന്നതിനിടെ ജെ സി ബി മറിഞ്ഞ് തൊഴിലാളിയെ കാണാതായി

ആലപ്പാട്: ആലപ്പാട് പള്ളിപ്പുറം പാട ശേഖരത്തിലെ കനാല്‍ വൃത്തിയാക്കുന്നതിനിടെ ജെ സി ബി മറിഞ്ഞ് തൊഴിലാളിയെ കാണാതായി. ജെ സി ബി ഒപ്പറേറ്ററായ കര്‍ണാടക സ്വദേശിയെയാണ് കാണാതായത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് പാടശേഖരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി ജങ്കാറിന് മുകളില്‍ ഹിറ്റാച്ചി ജെ സി ബി ഫിറ്റ് ചെയ്ത് ജോലി ചെയ്യുന്നതിനടെയാണ് അപകടം.

ജങ്കാറില്‍ നിന്നും ഹിറ്റാച്ചി തലകീഴായി മറിഞ്ഞ് തൊഴിലാളി അടയില്‍പ്പെട്ടുപോയി. ഇദേഹത്തെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തി ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Share news
error: Content is protected !!
Scroll to Top