HIGHLIGHTS : Work Near Home Project: Construction Inauguration on November 23
വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ സംസ്ഥാനതല നിര്‍മാണ ഉദ്ഘാടനം നവംബര്‍ 23 ന് രാവിലെ 10:30 ന് കൊട്ടാരക്കരയില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിക്കും. ഇരുന്നൂറിലധികം പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന കേന്ദ്രത്തിന്റെ നിര്‍മ്മാണം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഐ ടി/ഐ ടി അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായാണ് സര്‍ക്കാര്‍ ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ 10 വര്‍ക്ക് നിയര്‍ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്.
വികേന്ദ്രീകൃത മാതൃകയില്‍ അത്യാധുനിക വര്‍ക്ക്‌സ്റ്റേഷന്‍ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ് കെ-ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് വീടിനടുത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് വിഭാവനം ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിവയ്ക്ക് പദ്ധതി പ്രയോജനപ്പെടും. നൈപുണ്യ പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്.
കൊടിക്കുന്നില്‍ സുരേഷ് എം പി, ഐ ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, ടെക്നോപാര്‍ക്ക് സി.ഇ.ഒ. സഞ്ജീവ് നായര്‍, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണണന്‍ തുടങ്ങിയവര്‍ ഉദ്ഘാടനപരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു