താനാളൂർ: ചെറിയമുണ്ടം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഐ.ടി.ഐ യിലെ വനിതാ വിശ്രമ കേന്ദ്രം സമർപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി.
36 ലക്ഷം രൂപ ചെലവിൽ രണ്ടു നിലകളിലായാണ് വിശ്രമ കേന്ദ്രം പണികഴിപ്പിച്ചിരിക്കുന്നത്. രണ്ടു മുറികൾ, രണ്ടു കുളിമുറികൾ, ഭക്ഷണം കഴിക്കുന്നതിനുള്ള മുറി എന്നിവ ഉൾപ്പെടുത്തിയാണ് വിശ്രമ മന്ദിരത്തിന്റെ സൗകര്യങ്ങൾ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




