മലപ്പുറം ജില്ലയില്‍ വനിതാ കമ്മീഷന്‍ സിറ്റിങ് നടത്തി

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി ആര്‍ മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 50 പരാതികള്‍ പരിഗണിച്ചു. 17 പരാതികള്‍ തീര്‍പ്പാക്കി. 23 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു. രണ്ട് പരാതികള്‍ ജാഗ്രത സമിതിയുടെ റിപ്പോര്‍ട്ട് തേടി. എട്ട് കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിനായി നല്‍കി.

വിവാഹ ശേഷം ദമ്പതികള്‍ തമ്മില്‍ അകന്നു പോവുന്ന പ്രവണത കൂടി വരുന്നുണ്ട്. വിവാഹത്തിന് മുമ്പും ശേഷവും കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ അരക്ഷിതരാണ്. പല വലിയ സാമ്പത്തിക തട്ടിപ്പും സ്ഥാപന മേധാവികളെക്കാള്‍ ബാധിക്കുന്നത് അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെയാണെന്നും ഈ വിഷയത്തില്‍ സമഗ്രമായ പഠനം ആവശ്യമാണെന്നും കമ്മീഷന്‍ അംഗം വി ആര്‍ മഹിളാമണി പറഞ്ഞു.

അദാലത്തില്‍ അഡ്വ. സുകൃത, ഫാമിലി കൗണ്‍സിലര്‍ പി പി ഷൈനി, വനിത കമ്മീഷന്‍ സി ഐ ജോസ് കുര്യന്‍, വനിതാ സെല്‍ പോലീസ് ഉദ്യോഗസ്ഥര്‍, കമ്മീഷന്‍ ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top