വാഹന ഗതാഗതം നിരോധിച്ചു

മലപ്പുറം ജില്ലയില്‍ സെപ്റ്റംബര്‍ 16,17 തീയതികളില്‍ എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 743/2024), സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (II എന്‍സിഎ ഒബിസി) (കാറ്റഗറി നമ്പര്‍ 455/2024). വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (II എന്‍സിഎ-എസ്.ടി) (കാറ്റഗറി നമ്പര്‍ 515/2023) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടക്കും.
പരീക്ഷാ സമയം തീരുന്നതുവരെ കോട്ടക്കല്‍ ബൈപ്പാസ് ഫസ്റ്റ് ആന്റ് സെക്കന്‍ഡ് റീച് റോഡില്‍ പുത്തൂര്‍ ജംഗ്ഷന്‍ മുതല്‍ രണ്ടര കിലോമീറ്റര്‍ ദൂരം വാഹന ഗതാഗതം നിരോധിച്ചു.വാഹനങ്ങള്‍ തിരൂര്‍-മലപ്പുറം റോഡ് വഴി തിരിഞ്ഞു പോകണം.
പയ്യനങ്ങാടി-പനമ്പാലം റോഡില്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം സെപ്റ്റംബര്‍ 12 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പൂര്‍ണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പയ്യനങ്ങാടി-വൈലത്തൂര്‍- കടുങ്ങാത്തുകുണ്ട് വഴി പോകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top