സുന്നിപള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവിശ്യപ്പെട്ട് വനിത സംഘടനകള്‍ കോടതിയിലേക്ക്

കോഴിക്കോട് : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് വന്ന സുപ്രീകോടതിവിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സുന്നിപള്ളികളിലും സ്ത്രീകള്‍ക്ക പ്രവേശനം നല്‍കണമെന്ന് ആവിശ്യപ്പട്ടെ് വനിതസംഘടനകള്‍ രംഗത്ത്.

നിസ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ വനിത സംഘടനകളുമായി കൂടിയാലോചിച്ച് ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം.

ഇതിനായുള്ള പ്രാരംഭനിയമ ചര്‍ച്ചകള്‍ നടത്തികഴിഞ്ഞതായി നിസയുടെ നേതാവായ വിപി സുഹറ പറഞ്ഞു

നിലവില്‍ മുജാഹദ്, ജമാ അത്തെ ഇസ്ലാമി വിഭാഗങ്ങളില്‍ സ്ത്രീകളില്‍ പള്ളികളില്‍ പ്രത്യേക സ്ഥലമൊരുക്കി പ്രവേശനം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ സ്ത്രീകളെ ഇമാമാക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നതെന്നും വിപി സുഹ്‌റ പറഞ്ഞു.

പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുന്ന നടപടിയെ ഈ സംഘടനകള്‍ പിന്തുണക്കുമെന്നോ എന്നത് വ്യക്തമല്ല.

വനിത സംഘടനകള്‍ക്ക് പുറമെ നിയമവിദഗ്ധരുമായും ഇവര്‍ചര്‍ച്ച നടത്തിയിട്ടുണ്ട്‌

Related Articles