യുവതിയുടെ പീഡന പരാതി; പടവെട്ട് സിനിമയുടെ സംവിധായകന്‍ കസ്റ്റഡിയില്‍

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ലിജു കൃഷ്ണ പീഡനക്കേസില്‍ പോലീസ് കസ്റ്റഡിയില്‍. ഷൂട്ടിങ് പുരോഗമിക്കുന്ന പടവെട്ട് സിനിമയുടെ സംവിധായകനാണ് ലിജു. ചിത്രത്തിന്റെ ഭാഗമായിരുന്ന യുവതിയുടെ പരാതിയിലാണ് ലിജുവിനെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്.

സിനിമയുടെ ചിത്രീകരണം നടക്കുന്ന കണ്ണൂരില്‍നിന്നാണ് ലിജു പിടിയിലായത്. ലിജുവിന്റെ അരങ്ങേറ്റ ചിത്രമാണ് പടവെട്ട്. ലിജുതന്നെയാണു ചിത്രത്തിന്റെ തിരക്കഥ രചന നിര്‍വഹിക്കുന്നത്.

സംവിധായകന്‍ അറസ്റ്റിലായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു.

Share news
error: Content is protected !!
Scroll to Top