HIGHLIGHTS : Woman's body found in water tank in neighbor's yard in Valanchery
വളാഞ്ചേരിയില്‍ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടുവളപ്പിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി. അത്തിപ്പറ്റ സ്വദേശിനി ഫാത്തിമ (45) യാണ് മരിച്ചത്. രാവിലെ ഫാത്തിമ ജോലി ചെയ്യുന്ന വീട്ടില്‍ വന്നു പോയതിനു ശേഷമാണ് മൃതദേഹം ടാങ്കില്‍ കണ്ടെത്തിയത്.
മലപ്പുറം വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് താമസക്കാരില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെങ്ങാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള താമസക്കാരില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഫാത്തിമ മരിച്ചു കിടക്കുന്നതായി ഈ വീട്ടിലെ ജോലിക്കാരാണ് കണ്ടെത്തിയത്. ഇവിടെ വീട്ടുകാര്‍ താമസമില്ല. സുരക്ഷാ ജിവനക്കാര്‍ മാത്രമാണുള്ളത്. ഈ വീടിന്റെ അയല്‍വീട്ടിലാണ് ഫാത്തിമ ജോലി ചെയ്യുന്നത്.
ഞായറാഴ്ച രാവിലെ വാട്ടര്‍ ടാങ്കിലെ മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ ജോലിക്കാരെത്തിയപ്പോഴാണ് ഫാത്തിമയെ ടാങ്കിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തപ്പോഴാണ് ഫാത്തിമയാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. അയല്‍വീട്ടില്‍ ജോലിക്കാരിയായ ഫാത്തിമ ഇന്ന് രാവിലെയും ജോലിക്കായി വന്ന് മടങ്ങിയതാണെന്ന് ബന്ധു പറയുന്നു. വീട്ടിലെ ലൗ ബേഡ്സിനും മറ്റും തീറ്റ കൊടുത്ത് മടങ്ങിയതിനു ശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു