സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി കഞ്ചാവ് കേസില്‍ പിടിയില്‍

കണ്ണൂര്‍: സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയായ യുവതി കഞ്ചാവുമായി അറസ്റ്റില്‍. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ ശില്പ (29) ആണ് അറസ്റ്റിലായത്.യുവതിയെ ആണൂരിലെ വാടക ക്വാര്‍ട്ടേസില്‍ നിന്നാണ് പിടികൂടിയത്.

ശില്‍പ്പ കഴിഞ്ഞ ഫെബ്രുവരിമാസത്തിലാണ് തന്റെ 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത്.

ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന പയ്യന്നൂര്‍ റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ വി സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കൊലക്കേസില്‍ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയശേഷം കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. ഒരാഴ്ച മുന്‍പാണ് ആണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്.

 

Share news
error: Content is protected !!
Scroll to Top