കല്‍പ്പറ്റ:വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി കേരളത്തിലെത്തി.രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍എത്തി. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിമാനത്താവളത്തില്‍സ്വീകരിച്ചു.
പ്രധാനമന്ത്രി 12.10 ഓടെ ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് 12.15മുതല്‍ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
വയനാട് കളക്ടറേറ്റിലെ അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15 ന് തിരികെ കണ്ണൂരിലെത്തും. 3.55 ന് കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




