HIGHLIGHTS : Woman seriously injured after being attacked by wild boar in the dark while leaving home at night

പാലക്കാട്: അട്ടപ്പാടി നെല്ലിപ്പതിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരിക്ക്. നെല്ലിപ്പതി ലക്ഷം വീട് നഗറിലെ ഭദ്രമ്മയുടെ വലതുകാലിലും വലത് കൈക്കുമാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി തെങ്ങിന്റെ മടല്‍ എടുക്കാന്‍ വീടിന് പുറത്തിറങ്ങിയ ഭദ്രമ്മയെ കാട്ടുപന്നി കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു.
പരിക്കേറ്റ ഭദ്രമ്മയെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഭദ്രമ്മ നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ആര്‍ആര്‍ടി അംഗങ്ങളാണ് ഭദ്രമ്മയെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു